റോബോട്ടിക്ക് കാമറയില്‍ പതിഞ്ഞത് ജോയിയുടെ ശരീരമല്ല..കണ്ടത്…

തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോടില്‍ കാണാതായ ജോയിയെ കണ്ടെത്താനായി തെരച്ചിൽ നടത്തുന്ന റോബോട്ടിക് യന്ത്രത്തിന്റെ ക്യാമറയിൽ പതിഞ്ഞത് മനുഷ്യശരീരമല്ല.മനുഷ്യശരീരഭാഗമെന്ന് തോന്നിച്ചത് ചാക്കില്‍ കെട്ടിയ മാലിന്യങ്ങളാണെന്നും രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. സ്‌കൂബ ടീമിലെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് കണ്ടത് ശരീരഭാഗങ്ങള്‍ അല്ലെന്ന് സ്ഥിരീകരിച്ചത്.കൂടുതൽ പരിശോധന നടത്തുമെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ജോയിലെ കാണാതായ തുരങ്കകനാലിന്റെ ദൂരം 117 മീറ്ററാണ്. ഇതില്‍ ആദ്യ 100 മീറ്ററില്‍ പരിശോധന കഴിഞ്ഞു. അവശേഷിക്കുന്നത് 57 മീറ്ററാണ്. അവസാന 17 മീറ്ററില്‍ പരിശോധന ശക്തമാക്കാനാണ് എന്‍ഡിആര്‍എഫിന്റെ തീരുമാനം. ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിര്‍ത്തിയിരുന്നു.

Related Articles

Back to top button