റോബിൻ ബസുടമ ഗിരീഷ് അറസ്റ്റിൽ
കൊച്ചി: റോബിൻ ബസുടമ ഗിരീഷ് അറസ്റ്റിൽ. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2021ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് വിവരം. കോടതി വാറണ്ടിനെ തുടർന്ന് പാലാ പൊലീസാണ് ഗിരീഷി അറസ്റ്റ് ചെയ്തത്.