റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ചു.. യുവാവ്…
പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ച് യുവാവ് മരിച്ചു. മണ്ണാർക്കാട് സ്വദേശി രാജൻ (50) ആണ് മരിച്ചത്. കല്ലടിക്കോട് പാലത്തിന് സമീപത്ത് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്നലെ രാത്രി എട്ടുമണിക്കാണ് അപകടമുണ്ടായത്. രാജനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. ഇടിച്ച വാഹനം കല്ലടിക്കോട് പൊലീസ് പിടികൂടിയിട്ടുണ്ട്.