റോഡ് മാറി ഓടി കണ്ടെയ്‌നര്‍ ലോറി..താഴേക്ക് വീഴുന്നതിന് മുൻപ്..ഒഴിവായത് വൻ ദുരന്തം…

കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി. കാബിൻ അടിപ്പാതയുടെ മുകളില്‍ കുടുങ്ങിയത് കൊണ്ട് ഒഴിവായത് വൻ അപകടം. മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്ന വണ്ടിയാണ് അപകടത്തിൽ പെട്ടത്.ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറില്ലായിരുന്നു അപകടം.

കരിവെള്ളൂര്‍ ടൗണില്‍ നിന്ന് സര്‍വീസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരമാണ് കണ്ടെയ്‌നര്‍ പുതിയ റോഡിലേക്ക് കയറിയത്. അടിപ്പാത നിര്‍മാണം നടന്ന് കൊണ്ടിരിക്കുകയാണ്. ഒരു ഭാഗം മണ്ണിട്ട് ഉയർത്താത്ത നിലയിലായിരുന്നു അടിപ്പാത. നിർമാണത്തിന്റെ ഭാ​ഗമായി തറനിരപ്പില്‍ നിന്നും പത്ത് മീറ്റര്‍ ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. പത്ത് മീറ്ററോളം താഴ്ചയിലേക്ക് വീഴുന്നതിന് തൊട്ടുമുമ്പാണ് കാബിന്‍ കുടുങ്ങിയത്. അപകടം നടന്നയുടൻ ഡ്രൈവര്‍ വണ്ടിയില്‍ നിന്നിറങ്ങുകയായിരുന്നു.

Related Articles

Back to top button