‘റോഡ് തന്‍റെ അച്ഛന്‍റെ വകയാണോ എന്ന് ചോദിച്ചു’..ആദ്യം പ്രശ്‌നമുണ്ടാക്കിയത് മേയറും സംഘവുമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍….

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ വാക്കേറ്റത്തില്‍ ആദ്യം മോശമായി പെരുമാറിയത് ആര്യാ രാജേന്ദ്രന്‍ ആണെന്ന് ഡ്രൈവര്‍ യദു. ‘റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്ന് മേയര്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന ഭർത്താവ് കൂടിയായ സച്ചിന്‍ദേവ് എംഎല്‍എ ചോദിച്ചു. വീട്ടിലുള്ളവരെ കയറി വിളിച്ചപ്പോള്‍ നിങ്ങളുടെ അച്ഛന്റെ റോഡ് അല്ലല്ലോ എന്ന് തിരിച്ച് മറുപടി പറഞ്ഞു. ജോലി കളയിക്കുമെന്ന് മേയറും സംഘവും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യദു പറഞ്ഞു .

മേയറും സംഘവുമാണ് മോശമായി പെരുമാറിയത് ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും യദു പറഞ്ഞു .മേയറും എം എൽ എ യുമാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചത്. സർവീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു .. മേയറോടെ ഒന്നും പറഞ്ഞില്ല. കൂടെയുണ്ടായിരുന്നയാളോടാണ് പ്രതികരിച്ചതെന്നും യദു പറയുന്നു . അതിനിടെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു.

Related Articles

Back to top button