റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം..കെട്ടിടത്തിൽ നിന്ന് എറിഞ്ഞതെന്ന് സംശയം….
കൊച്ചി പനമ്പള്ളി നഗർ വിദ്യാനഗറിൽ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തി .സമീപത്തെ കെട്ടിടത്തിൽ നിന്നും എറിഞ്ഞതാണെന്ന് സംശയിക്കുന്നു .രാവിലെ എട്ടുമണിയോടെ തൊട്ടടുത്തുള്ള കെട്ടിടത്തിൽ നിന്നും ഒരു പൊതി റോഡിലേക്ക് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു .പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഫ്ലാറ്റിലുള്ളവരുടെ മൊഴി രേഖപ്പെടുത്തും .കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേക്കെറിഞ്ഞതാണോ എന്നത് വ്യക്തമല്ല.