റോക്കറ്റ് പോലെ കുതിച്ച് സ്വർണം..53,000 കടന്നു..വെള്ളിക്കും വർധന…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വർധന. പവന് 480 രൂപ വര്‍ധിച്ച് വില 53,200 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.അതേസമയം വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വര്‍ധിച്ച് 95 രൂപയായി.