റേഷൻ വിതരണം പ്രതിസന്ധിൽ…..ജൂൺ മാസം വിതരണം ചെയ്യാനുള്ള സാധനങ്ങൾ സ്റ്റോക്കില്ല…

സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ. ജൂൺ മാസം വിതരണം ചെയ്യാനുള്ള സാധനങ്ങൾ റേഷൻ കടകളിൽ ഇല്ല. റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വാതിൽപ്പടി കരാറുകാർക്ക് പണം നൽകാത്തതോടെ അവർ സമരത്തിലാണ്. ഇതാണ് റേഷൻ കടകളുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സമരം അവസാനിപ്പിച്ച് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു.
70 കോടിയോളം രൂപ വാതിൽപ്പടി വിതരണക്കാർക്ക് നൽകാനുണ്ട്. വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിച്ചില്ലെങ്കിൽ റേഷൻ കടകൾ അടച്ച് പൂട്ടേണ്ട സ്ഥിതിയിലേക്ക് എത്തും. മാസം പകുതിയാകുന്നതിന് മുമ്പേ ഒട്ടുമിക്ക റേഷൻ കടകളിലും അരി അടക്കമുള്ള സാധനങ്ങൾ തീർന്നു.
സംസ്ഥാനത്തെ 94 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ മുടങ്ങില്ല എന്ന് സർക്കാർ വാഗ്ദാനം ചെയ്തു. എന്നാൽ, ഈ വാഗ്ദാനം പൊളിയുന്ന അവസ്ഥയാണ് സംജാതമാകുന്നത്.

Related Articles

Back to top button