റേഷൻ വാങ്ങാത്ത മുൻഗണനാ കാർഡുകൾ റദ്ദാക്കി…

തിരുവനന്തപുരം: തുടർച്ചയായി മൂന്ന് മാസത്തോളം റേഷൻ വാങ്ങാതിരുന്ന 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം റദ്ദാക്കി. മുൻഗണനാ വിഭാഗത്തിൽ ആനുകൂല്യം നേടിയിരുന്ന ഇവരെ ആനുകൂല്യമില്ലാത്ത വിഭാഗത്തിലേക്ക് തരം മാറ്റി. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് ഇനി മുൻഗണനാ ആനുകൂല്യം ലഭ്യമാകണമെങ്കിൽ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതായി വരും.

റേഷൻവിഹിതം കൈപ്പറ്റുന്ന അന്ത്യോദയ അന്നയോജന (എ.എ.വൈ.), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച്.), നോൺ പ്രയോറിറ്റി സബ്‌സിഡി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന റേഷൻ കാർഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് റദ്ദായിരിക്കുന്നത്. പ്രയോറിറ്റി ഹൗസ് ഹോൾഡ് വിഭാഗത്തിൽ വരുന്ന റേഷൻകാർഡുകളാണ് ഏറ്റവും അധികം തരം മാറ്റപ്പെട്ടിരിക്കുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന 48,724 കുടുംബാംഗങ്ങൾക്ക് ആനുകൂല്യം നഷ്ടമായി.

Related Articles

Back to top button