റേഷൻ മസ്റ്ററിങ്..മറ്റന്നാൾ വരെ സമയം..ഇതുവരെ നടത്തിയത്….
സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് പുരോഗമിക്കുന്നു. എട്ടാം തിയതി വരെയാണ് മസ്റ്ററിങ് നടത്താനുള്ള സമയപരിധി. മുൻഗണനാ റേഷൻ കാർഡുകളായ മഞ്ഞ, പിങ്ക് കാർഡുകളിൽ അംഗങ്ങളായ 1.05 കോടിയിൽ പരം ആളുകളാണ് ഇതുവരെ മസ്റ്ററിങ് നടത്തിയത്. 48 ലക്ഷത്തിൽപരം പേർ കൂടി ഇനിയും മസ്റ്ററിങ് നടത്താനുണ്ട്.
മഞ്ഞ, പിങ്ക് എന്നിവയിൽ 1.53 കോടി അംഗങ്ങളാണ് ഉള്ളത്. ഇതിൽ 68.5 ശതമാനം പേരുടെ മാത്രമാണ് മസ്റ്ററിങ് പൂർത്തിയായത്. അതിനാൽ സമയം നീട്ടിനൽകണമെന്ന് വ്യാപാരികളുടെ സംഘടനകൾ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് സംസ്ഥാനം മസ്റ്ററിങ് നടത്താൻ തീരുമാനമെടുത്തത്. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്റെ ഭാഗമായി (ഇ–കൈവൈസി) മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻ കടകളിലെത്തി ഇ പോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിച്ച് ബയോ മസ്റ്ററിങ് നടത്തണം.