റേഷൻകടകൾക്ക് മൂന്ന് ദിവസം അവധി…
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മഞ്ഞ, പിങ്ക് റേഷൻ കാര്‍ഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് നടക്കുന്നതിനാൽ മൂന്ന് ദിവസം റേഷൻ കടകൾക്ക് അവധി. മാര്‍ച്ച് 15, 16, 17 തീയതികളില്‍ മാസ്റ്ററിംഗ് നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. ഇ -കെ വൈ സി അപ്ഡേഷനുമായി ബന്ധപ്പെട്ട് കാര്‍ഡുടമകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് മസ്റ്ററിംഗ് നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്.
രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണിവരെയാണ് റേഷന്‍കടകള്‍ക്ക് സമീപമുള്ള അംഗന് വാടികള്‍, ഗ്രന്ഥശാലകള്‍, സാസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടത്. സ്ഥല സൗകര്യമുള്ള റേഷന്‍കടകളില്‍ അവിടെ തന്നെ മസ്റ്ററിംഗ് നടത്തുന്നതാണ്. മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്.