റേഷനിംഗ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

അമ്പലപ്പുഴ: ആലപ്പുഴയിൽ കൈക്കൂലിക്കേസിൽ റേഷനിംഗ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.
അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർ പീറ്റർ ചാൻസിനെ ആണ് പിടികൂടിയത്. കലവൂർ സ്വദേശിയായ റേഷൻ കടക്കാരൻ്റെ റേഷൻകടയിൽ മാസപരിശോധനയ്ക്ക് എത്തിയപ്പോൾ അപാകതകൾ ഉണ്ടെന്ന് പറഞ്ഞു. നടപടികൾ ഒഴിവാക്കുന്നതിനായി 1000 രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. കോട്ടയം വിജിലൻസ് റേഞ്ച് പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ആർ. രാജേഷ് കുമാർ പ്രശാന്ത് കുമാർ എസ്ഐമാരായ ജയലാൽ, സത്യപ്രഭാ, മധു കുട്ടൻ, ഇൻറലിജൻസ്ഉദ്യോഗസ്ഥരായ സനിൽ, ശ്യാം, രഞ്ജിത്ത്, പോലീസ് ഉദ്യോഗസ്ഥരായ സമീഷ് ,സുരേഷ് , അനീഷ്, റോമിയോ ,മായ വിമൽ,നീതു, രഞ്ജിത്ത്, ഗസറ്റഡ് ഉദ്യോഗസ്ഥരായ അസിസ്റ്റൻറ് എൻജിനീയർ മനോജ്, താബിർ നൈന എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയായ പീറ്റർ ചാൾസിനെ പിടികൂടിയത് .

Related Articles

Back to top button