റെയ്സിയുടെ മരണം..ദൈവത്തിൻ്റെ ശിക്ഷയെന്ന് റബ്ബിമാർ..വിമർശനം…
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയുടെ മരണം ദൈവത്തിൻ്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ.ജൂതർക്കും ഇസ്രയേലിനുമെതിരെ റെയ്സി സ്വീകരിച്ച കടുത്ത നിലപാടുകളുടെ പേരിലാണ് ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുന്നത്.അധിക്ഷേപ സ്വരത്തിലാണ് റബ്ബിമാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്.ജൂത മത ഗ്രന്ഥത്തിലെ പ്രതിനായകനായ ഹമാനോടാണ് ഇബ്രാഹിം റെയ്സിയെ ഇസ്രയേയിലുള്ളവർ ഉപമിക്കുന്നത്. റെയ്സിയുടെ മരണത്തിൽ ദൈവത്തോട് നന്ദി പറയുന്നതായും റബ്ബിമാർ ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
പലസ്തീൻ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചതാണ് ഇസ്രയേലിലെ തീവ്ര ദേശീയ വാദികൾക്ക് അവർ ഏറ്റവും വെറുക്കുന്ന നേതാവായി റെയ്സി മാറാൻ കാരണം.അതേസമയം ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്ന ഇബ്രാഹിം റെയ്സിയുടെ മരണം ഇറാന് വലിയ തിരിച്ചടിയാണ്.ഇന്നലെ വൈകിട്ടാണ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈന് അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റർ ഇറാനിലെ വടക്കു-കിഴക്കൻ മേഖലയിൽ അപകടത്തിൽ പെട്ടത്.