റെയിൽ പാളങ്ങൾക്കിടയിൽ കല്ലുകൾ ഇട്ടു…ഗുരുവായൂർ എക്സ്പ്രസ്….

പുനലൂർ : റെയിൽ പാളങ്ങൾക്കിടയിൽ പാറക്കല്ലുകൾ ഇട്ട് സിഗ്നലിങ് സംവിധാനം തടസ്സപ്പെടുത്തിയ രണ്ടു വിദ്യാർത്ഥികളെ റെയിൽവേ പൊലീസ് പിടികൂടി. പ്രായപൂർത്തി ആകാത്തവരായതിനാൽ ഇവർക്ക് താക്കീതു നൽകി വിട്ടയച്ചു.

പാളങ്ങളുടെ ഇടയിൽ കല്ലുകൾ ഇട്ടതിനാൽ മധുരയിൽ നിന്ന് എത്തിയ ഗുരുവായൂർ എക്സ്പ്രസിന് സിഗ്നൽ കിട്ടി സ്റ്റേഷനിലേക്ക് കയറാനാകാതെ 10 മിനിറ്റോളം കാത്തുകിടക്കേണ്ടി വന്നു. ചെങ്കോട്ടയിൽ നിന്നു പുനലൂരിലേക്ക് വന്ന റെയിൽവേ എൻജിനാണ് ഈ ഭാഗത്ത് എത്തിയപ്പോൾ സിഗ്നൽ കിട്ടാതെ കുടുങ്ങിയത്. അരമണിക്കൂറിന് ശേഷം സിഗ്നൽ പുനഃസ്ഥാപിച്ചു. രാത്രിയിലും വീണ്ടും ഇതേ സംഭവം ആവർത്തിച്ചു. 6 മാസം മുൻപ് കുട്ടികൾ ഇതേ നിലയിൽ ഈ ഭാഗത്ത് കല്ലിട്ടു ട്രെയിൻ തടസ്സപ്പെടുത്തിയിരുന്നു.

Related Articles

Back to top button