റെയിൽവേ സ്റ്റേഷൻ പരിസരത്ത് രണ്ട് സ്ത്രീകൾ..സംശയം തോന്നി ചോദ്യം ചെയ്തു..തെളിഞ്ഞത്….
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി കണ്ട രണ്ട് സ്ത്രീകളെ പൊലീസ് പിടികൂടി.ചോദ്യം ചെയ്യലിൽ ഇവരുടെ പക്കൽ നിന്നും 12 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്.കൊൽക്കത്ത സ്വദേശികളാണ് പിടിയിലായ രണ്ടുപേരും. അതേ സമയം, തൃശൂരിൽ 9 കിലോ കഞ്ചാവുമായി നാലുപേർ പിടിയിലായി. പോർക്കുളത്ത് വെച്ചാണ് കഞ്ചാവ് കടത്തുന്നതിനിടെ 4 പേർ അറസ്റ്റിലായത്. ചാലിശ്ശേരി സ്വദേശികളായ ആദർശ്, സുർജിത് പോർക്കുളം സ്വദേശി പ്രിൻസ്, പടിഞ്ഞാറങ്ങാടി സ്വദേശി ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്.