റെയിൽവേ സ്റ്റേഷനിൽ വെച്ച് റിമാൻഡ് പ്രതി രക്ഷപെട്ടു…തിരച്ചിൽ തുടങ്ങി….
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ വെച്ച് റിമാൻഡ് പ്രതി രക്ഷപെട്ടു. കണ്ണൂർ ജില്ല ജയിലിൽ നിന്ന് കോഴിക്കോട് കോടതിയിലേക്ക് കൊണ്ടുവന്ന ഷിജിൽ എന്നയാളാണ് കൈ വിലങ്ങുമായി രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഷിജിൽ. ഫറോക് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് നിലവിൽ റിമാൻഡിലാണ് ഇയാൾ. റെയിൽവെ സ്റ്റേഷനിലും പരിസരത്തും ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.