റെയിൽവേ സ്റ്റേഷനിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണം…
പാലക്കാട് : ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണം.സ്റ്റേഷനിൽ എത്തിയ മൂന്ന് യാത്രക്കാരെയാണ് ആക്രമിച്ചത് .മാനസിക വിഭ്രാന്തിയുള്ള യാത്രക്കാരനാണെന്നാണ് നിഗമനം .ഇതര സംസ്ഥാന തൊഴിലാളിയായ വ്യക്തിയാണ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചത്. യാത്രക്കാർ ഇയാളെ തിരിച്ചും അക്രമിച്ചതായും പറയുന്നു . കണ്ണൂർ, ഇടുക്കി സ്വദേശികൾക്കാണ് ഇയാളിൽ നിന്നും മർദനമേറ്റത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. പിന്നീട് പൊലീസ് ഇയാളെ തൃശൂരിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.