റെയില്‍വേ സ്‌റ്റേഷനിലെ ടിവി സ്ക്രീനിൽ പരസ്യത്തിനു പകരം…

റെയിൽവേ സ്റ്റേഷനിലെ ടിവി സ്ക്രീനിൽ അശ്ലീലവിഡിയോ പ്രദർശനം. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ നോക്കിനിൽക്കെ പത്താം നമ്പർ പ്ലാറ്റ്ഫോമിലെ ടിവിയിൽ മൂന്നു മിനിറ്റോളം അശ്ലീല വിഡിയോ പ്രദർശിപ്പിച്ചത്. ബിഹാറിലെ പട്ന റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

യാത്രക്കാർ ഉടൻ സംഭവം ഫോണിൽ റെക്കോർഡ് ചെയ്യുകയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും റെയിൽവേ മന്ത്രാലയത്തെയും ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ചില യാത്രക്കാർ റെയില്‍വേ പൊലീസിനും (ജിആര്‍പി) റെയില്‍വേ പ്രൊട്ടക്‌ഷന്‍ ഫോഴ്‌സിനും (ആര്‍പിഎഫ്) പരാതി നല്‍കിയിട്ടുണ്ട്. സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാൻ കരാറെടുത്തിട്ടുള്ള ദത്ത കമ്യൂണിക്കേഷൻ എന്ന ഏജന്‍സിക്കെതിരെ ആർപിഎഫ് കേസെടുത്തിട്ടുണ്ട്. ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തു. ദത്ത കമ്യൂണിക്കേഷനുമായുള്ള കരാർ അവസാനിപ്പിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.

Related Articles

Back to top button