റെഡ് ലിപ്സ്റ്റിക് നിരോധിച്ച് ഉത്തര കൊറിയ..കാരണം വിചിത്രം….

രാജ്യത്ത് റെഡ് ലിപ്സ്റ്റിക്കുകള്‍ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ച്‌ കിം ജോങ് ഉന്ന് .റെഡ് ലിപ്സ്റ്റിക്ക് നിരോധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് റെഡ് ലിപ്സ്റ്റിക്ക് ‘മുതലാളിത്തത്തെ’ പ്രതിനിധീകരിക്കുന്നു എന്നതാണ്.ചരിത്രപരമായി കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ്. എന്നാൽ ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നും ചൂണ്ടിക്കാട്ടിയാണ് ലിപ്സ്റ്റിക്ക് നിരോധനം.

കൂടാതെ, ചുവപ്പ് ലിപ്സ്റ്റിക്ക് ധരിച്ച സ്ത്രീകള്‍ കൂടുതല്‍ ആകര്‍ഷകമായി കാണപ്പെടുന്നതും ഈ നിരോധനത്തിന് പിന്നിലുണ്ട്. ഇത് രാജ്യത്തിന്റെ ധാര്‍മിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു. കൂടാതെ സ്ത്രീകള്‍ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും നിയമമുണ്ട്. സത്രീകളുടെ മേക്കപ്പ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. അധികാരികള്‍ പതിവ് പരിശോധനകളും നടത്തുന്നുണ്ട്

Related Articles

Back to top button