റീമൽ ഇന്ന് കരതൊടും..കേരളത്തിൽ മഴ തുടരും…

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്.4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്.നിലവിൽ മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ല. അതേസമയം വരും മണിക്കൂറിൽ തൃശൂർ ജില്ലയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദേശം.

അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. പശ്ചിമ ബംഗാളിന്റെയും ഒഡീഷയുടെയും തീരങ്ങളിലാകും ചുഴലിക്കാറ്റ് കരതൊടുക. 110 മുതൽ 135 കിലോമീറ്റർ വരെ വേഗത്തിൽ ചുഴലിക്കാറ്റ് കരയിലെത്തുമെന്നാണ് മുന്നറിയിപ്പ്.പശ്ചിമ ബംഗാളിലും ഒഡിഷയിലും ബംഗ്ലാദേശിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളം 21 മണിക്കൂർ അടച്ചിടും.

Related Articles

Back to top button