റിയൽ എസ്റ്റേറ്റ് ബ്രോക്കർക്കൊപ്പം റീൽസ്..പൊലീസുകാർക്ക് സസ്‌പെൻഷൻ…
റിയൽ എസ്റ്റേറ്റ് ബ്രോക്കർക്കൊപ്പം ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ച് പൊലീസുകാർ. നിയമം പാലിക്കേണ്ടവർ ഇത്തരം പ്രവർത്തികൾ ചെയ്തതിൽ വിമർശനം ഉയർന്നതോടെ രണ്ട് പൊലീസുകാരെയും സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവമുണ്ടായത്. അങ്കുർ വിഹാർ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍മാരായ ധര്‍മ്മേന്ദ്ര ശര്‍മ്മ, റിതേഷ് കുമാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഗാസിയാബാധിലെ ട്രോണിക്കയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറായ സർതാസിനൊപ്പം ധര്‍മ്മേന്ദ്ര ശര്‍മ്മയും റിതേഷ് കുമാറും റീൽസ് ചിത്രീകരിക്കുകയായിരുന്നു. റീൽസ് ചിത്രീകരിക്കാൻ പൊലീസുകാർ സർതാസിന്റെ ഓഫീസിലെത്തി, അവിടെ വച്ചാണ് ചിത്രീകരണം നടന്നത്. പൊലീസുകാർ സർതാസിനെ കാണുന്നതും പരസ്പരം ഹസ്തദാനം നൽകുന്നതും ഇരുവരും സർതാസിനൊപ്പം നടന്നുനീങ്ങുന്നതുമാണ് റീൽ.സംഭവം അറിഞ്ഞ ഉടൻ നടപടി സ്വീകരിച്ചുവെന്നും ഭാരതീയ് ന്യായ് സംഹിതയിലെ വകുപ്പ് 351 പ്രകാരം കേസെടുത്ത പൊലീസ് സർതാസിനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും ഗാസിയാബാദ് റൂറൽ ഡിസിപി വിവേക് ചന്ദ് യാദവ് പറഞ്ഞു.