റിയാൽ ചുഴലിക്കാറ്റ്..ഐപിഎൽ ഫൈനലിന് ഭീഷണി…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള കലാശപ്പോര് നാളെ നടക്കാനിരിക്കെ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന റിമാല്‍ ചുഴലിക്കാറ്റ് മത്സരത്തിന്റെ നടത്തിപ്പില്‍ ബാധിക്കുമെന്നാണ് റിപ്പോർട്ട്. മെയ് 26ന് ചുഴലിക്കാറ്റ് ബംഗ്ലാദേശിലും വെസ്റ്റ് ബംഗാളിലും എത്തിച്ചേരും. ഇതിന്റെ ഫലമായി ചെന്നൈയിലും തമിഴ്‌നാട്ടിലെ മറ്റ് മേഖലകളിലും മഴപെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
ഐപിഎല്‍ ഫൈനലിന് വില്ലനായി മഴയെത്തിയാല്‍ മത്സരം റിസര്‍വ് ഡേയിലേക്ക് നീളും. തിങ്കളാഴ്ച മത്സരം ആദ്യം മുതല്‍ വീണ്ടും ആരംഭിക്കുകയാണ് ചെയ്യുക. എന്നാല്‍ മഴയുടെ തടസമില്ലാതെ മത്സരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.