റിയാസ് മൗലവി വധക്കേസ്…പ്രതിഷേധവുമായി മുസ്‍ലിം മതസംഘടനകൾ….

കോഴിക്കോട്: റിയാസ് മൗലവി വധക്കേസിൽ പ്രതികൾ കുറ്റവിമുക്തരായതിൽ പ്രതിഷേധവുമായി മുസ്‍ലിം മതസംഘടനകൾ. സംഘപരിപാർ ബന്ധമുള്ള കേസുകളെ പൊലീസ് ലഘൂകരിച്ച് കാണുന്നതായാണ് പ്രധാന ആക്ഷേപം. പൊലീസ് പ്രതികളെ സഹായിച്ചെന്ന് ജമാഅത്ത് ഇസ്‍ലാമി കുറ്റപ്പെടുത്തി.

പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പുറത്തുവന്നതിന് പിന്നാലെ വൈകാരികമായ പ്രതികരണമാണ് മുസ്‍ലിം സംഘടനകളുടെ ഭാഗത്തു നിന്ന് സാമൂഹിക മാധ്യമങ്ങളിലും പുറത്തുമെല്ലാം ഉണ്ടായിരിക്കുന്നത്.
സംഘപരിവാറുമായി ഒത്തുകളിച്ചുവെന്ന ആരോപണം രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ മത സംഘനകളും ഉന്നയിക്കുന്നു. യുഡിഎഫിലെ പ്രധാന നേതാക്കൾക്ക് പുറമെ രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഉൾപ്പെടെയുള്ള യുവനേതാക്കളും പി.കെ ഫിറോസിനെപ്പോലുള്ള യൂത്ത് ലീഗ് നേതാക്കളും രൂക്ഷമായ പ്രതികരണങ്ങൾ നടത്തി.

Related Articles

Back to top button