റിയാസി ഭീകരാക്രമണം..പിന്നിൽ പാക് ഭീകരസംഘടന.. ആറുപേര്‍ കസ്റ്റഡിയില്‍…
ജമ്മുവിലെ റിയാസി ജില്ലയിൽ തീര്‍ത്ഥാടകരുടെ വാഹനത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് (ടി ആര്‍ എഫ് ) ഏറ്റെടുത്തു. അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരര്‍ ആക്രമണം നടത്തിയെന്നാണ് സംശയം. കേസിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കശ്മീരിലെ ബരാക് മേഖലയില്‍ നിന്നാണ് ആറുപേരെ ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മേഖലയില്‍ സുരക്ഷാ സേനയും പൊലീസും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.മുഖംമൂടി ധരിച്ച മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനമേഖലയിലടക്കം തെരച്ചിൽ നടക്കുകയാണ്.ഭീകരരെ കണ്ടെത്തുന്നതിനായി മേഖലയില്‍ സൈന്യം, സിആര്‍പിഎഫ്, പൊലീസ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി ഡ്രോണുകള്‍, സ്‌നിഫര്‍ ഡോഗ്‌സ് തുടങ്ങിയവ ഉപയോഗിച്ച് വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്.