റിയാസിലെ ഭീകരാക്രമണം….പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം പാരിതോഷികം…..
ജമ്മു കശ്മീരിലെ റിയാസി മേഖലയിൽ ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 50 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ചയാണ് ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ബസിനു നേരെ ഭീകരർ വെടിയുതിർത്തത്. വെടിവെപ്പിൽ ഒമ്പത് പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകന സമ്മേളനം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് 50 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.



