റിമാൽ ഇന്ന് അർധരാത്രിയോടെ തീരം തൊടും..അവലോകനയോഗം വിളിച്ച് പ്രധാനമന്ത്രി…

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റേമൽ ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെ കരതൊടും. ബംഗ്ലാദേശിനും പശ്ചിമബംഗാളിന്റെ തെക്കൻ തീരമേഖലയ്ക്കും ഇടയിലായിട്ടാണ് തീരം തൊടുക.ഇതിന്റെ പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി അവലോകനയോഗം ചേർന്നു.ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും രക്ഷാ പ്രവർത്തനത്തിന് വേണ്ട സജ്ജീകരണങ്ങളുമടക്കം പ്രധാനമന്ത്രി വിലയിരുത്തി. മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ ആയിരിക്കും കര തൊടുമ്പോൾ റിമാലിന്റെ വേഗത.

ഈ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ, ഒഡിഷ, ത്രിപുര സംസ്ഥാനങ്ങളിൽ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.മുൻകരുതൽ നടപടിക്രമങ്ങളുടെ ഭാഗമായി തെക്കൻ ബംഗാൾ തീരത്ത് 14 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു. നാളെ ഉച്ചയ്ക്ക് 12 വരെ കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുമുണ്ട്.

Related Articles

Back to top button