റിപ്പോർട്ട് പുറത്തു വിടരുതെന്ന് ആദ്യം പറഞ്ഞത് ഹേമ..റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ആലോചിക്കുമെന്ന് സജി ചെറിയാന്‍…
സിനിമാ മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് റിട്ട.ജസ്റ്റിസ് ഹേമ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ.ഇക്കാര്യം ആവശ്യപ്പെട്ട് ഹേമ കത്ത് നൽകിയിരുന്നു. സാംസ്കാരിക വകുപ്പിലെ സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫിസറുടെ കൈവശമായിരുന്നു ഹേമ കമ്മിഷൻ റിപ്പോർട്ട്. 2022ൽ വിവരാവകാശ കമ്മിഷണർ വിൻസൺ എം.പോൾ ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്ന് നിർദേശിച്ചു.അതിനാലാണ് റിപ്പോർട്ട് പുറത്ത് വിടാതിരുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളിലേക്ക് പോകേണ്ട കാര്യമുണ്ടെങ്കില്‍ അതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളിലേക്ക് പോകുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു . റിപ്പോര്‍ട്ടില്‍ സ്ത്രീവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമാമേഖലയില്‍ നടന്നതായി പറയുന്നുവെന്ന് മാധ്യമങ്ങളില്‍ കണ്ടു. ഇക്കാര്യങ്ങള്‍ നാളെ ചര്‍ച്ച ചെയ്യും. എന്താണ് അതില്‍ പറഞ്ഞിട്ടുള്ള വസ്തുതകള്‍ എന്നു പരിശോധിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു.ജസ്റ്റിസ് ഹേമയുടെ റിപ്പോർട്ടിലെ 24 നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.




