റിട്ട. അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ…
കണ്ണൂർ കണ്ണാടിപറമ്പിൽ തനിച്ച് താമസിക്കുകയായിരുന്ന റിട്ട. അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി.സി.കെ വാമനനാണ് (68 )മരിച്ചത്. വീടിനുള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.പാമ്പുരുത്തി യു.പി സ്‌കൂൾ അധ്യാപകനായിരുന്നു.പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.



