റാം c/o ആനന്ദി…കുറിപ്പുമായി സൃഷ്ടാവ്…

കൊച്ചി: ഏറെ ശ്രദ്ധ നേടിയ റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നതായി ​ഗ്രന്ഥകർത്താവ് അഖിൽ പി ധർമജൻ. ഇത് സംബന്ധിച്ച് പൊലീസിന് പരാതി നൽകിയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ചിലർ റാം C/O ആനന്ദി എന്ന നോവൽ മൊത്തത്തില്‍ സ്കാന്‍ ചെയ്ത് പിഡിഎഫ് ആക്കി ആളുകള്‍ക്ക് ഫ്രീയായി വിതരണം ചെയ്യാന്‍ തുടങ്ങിയെന്നും എങ്ങനെയും പുസ്തകം വില്‍പ്പന അവസാനിപ്പിക്കുകയും എന്നെ മാനസ്സികമായി തകര്‍ക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യമെന്നും അഖിൽ പറഞ്ഞു.

സൈബര്‍ സെല്‍ പൊലീസ് ടെലിഗ്രാം ഗ്രൂപ്പുകളും വാട്ട്സാപ്പ് ഗ്രൂപ്പുകളുമെല്ലാം തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ദയവായി പുസ്തകത്തിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച് പൊലീസ് പിടിച്ചപേരില്‍ എന്നെ ആരും വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം നിയമത്തിന്‍റെ വഴിക്ക് പോട്ടെ. ദയവായി ആരെങ്കിലും എന്‍റെ പുസ്തകത്തിന്‍റെ വ്യാജ പതിപ്പ് എവിടെയെങ്കിലും പ്രചരിപ്പിക്കുന്നത് കണ്ടാല്‍ ഉടന്‍തന്നെ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിയില്‍ കൊണ്ടുവരാന്‍ നിങ്ങളുടെ സഹായം അഭ്യർഥിക്കുകയാണെന്നും അഖിൽ വ്യക്തമാക്കി. ഇപ്പോൾ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന പുസ്തകങ്ങളിൽ മുന്നിൽ റാം കെയർ ഓഫ് ആനന്ദി എന്ന നോവൽ.

Related Articles

Back to top button