റഹീമിന്റെ മോചനം..ഒന്നരക്കോടി റിയാൽ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി…
റിയാദിൽ തടവില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള മോചനദ്രവ്യം വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. ട്രസ്റ്റിൻ്റെ അക്കൗണ്ടിൽ നിന്ന് ഉച്ചയോടെ പണം ട്രാൻസ്ഫർ ചെയ്തതായി അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. റഹീമിന്റെ മോചനത്തിനായുള്ള ഒന്നര കോടി റിയാൽ(34 കോടി രൂപ) ആണ് കൈമാറിയത്. ക്രൗഡ് ഫണ്ടിങ് വഴി സമാഹരിച്ച തുക സ്വീകരിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. തുക റിയാദിലെ ഇന്ത്യൻ എംബസി യുവാവിൻ്റെ കുടുംബത്തിന് കോടതി മുഖാന്തിരം കൈമാറും.