റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളികൾ ഉടൻ നാട്ടിലെത്തും…
റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയിൽ കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി. പ്രിൻസ് സെബാസ്റ്റ്യൻ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്. താത്കാലിക യാത്രാരേഖ വഴി ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം പുരോഗമിക്കുകയാണ്.പ്രിൻസിനും ഡേവിഡിനും പുറമെ അഞ്ചുതെങ്ങിൽ നിന്നു പോയ രണ്ട് പേർ ഇപ്പോഴും യുദ്ധഭൂമിയിലാണ്. സൈനിക സേവനത്തിനുള്ള കരാർ റദ്ദാക്കി ഇവർക്കും ഉടൻ മോചനം കിട്ടുമന്ന് എംബസ്സി അധകൃതർ ഉറപ്പ് നൽകിയതായി പ്രിൻസ് പറഞ്ഞു. റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് സിബിഐ അന്വേഷിക്കുകയാണ്. തട്ടിപ്പിനിരയായവർ തിരിച്ചെത്തുന്നതോടെ സിബിഐക്ക് കൂടുതൽ വിവരം കിട്ടും. കേരളത്തിൽ നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ പേരെ റഷ്യയിലെ യുദ്ധമുഖത്തേക്ക് ഇടനിലക്കാർ എത്തിച്ചിട്ടുണ്ട്.