റഷ്യയിൽ പള്ളികൾക്കും സിനഗോഗിനും നേരെ വെടിവെപ്പ്..പുരോഹിതനുൾപ്പെടെ 9 മരണം…

റഷ്യയിൽ പള്ളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ പൊലീസുകാർ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക്ക് പോസ്റ്റിനും നേരെയാണ് വെടിവെപ്പുണ്ടായത്.സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഭീകരാക്രമണമെന്നാണ് സംശയം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്‌പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നത്.പ്രാഥമിക വിവരമനുസരിച്ച്, റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഒരു പുരോഹിതനും 6 പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.

Related Articles

Back to top button