റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരി മരിച്ചു…
റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ സ്വദേശി മൻസൂറിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.കണ്ടംതറ ഹിദായത്തുൽ ഇസ്ലാം സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് നൂറ.