റബ്ബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.
തൃശൂർ: അതിരപ്പള്ളി റബ്ബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ജഡം പിടിയാനയുടേതെന്ന് വനംവകുപ്പ്. വനവാസമേഖലയിലെ റബ്ബർ തോട്ടത്തിലാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ റബ്ബർ തോട്ടത്തിൽ പണിക്കെത്തിയ തോട്ടം തൊഴിലാളികളാണ് ആനയുടെ ജഡം കണ്ടത്. ഇവർ ഉടൻ തന്നെ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് ഉരുദ്യോഗസ്ഥർ സ്ഥലത്തെത്തി. പത്ത് വയസ്സിലധികം പ്രായമുണ്ടെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം അടക്കമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.