റബ്ബര്‍ പുരയിടത്തിന് തീപിടിച്ചു….

വെള്ളറട: പന്നിമലയ്ക്ക് സമീപം ചെമ്പകത്തരിശില്‍ റബ്ബർ പുരയീടത്തിന് തീ പിടിച്ചു. ചിറ്റാര്‍ അണക്കെട്ടിന് സമീപമായിരുന്നു തീപിടുത്തം. തീ പിടിച്ചത് വലിയ പാറയുടെ അടിവാരത്ത് ആയതുകൊണ്ട് രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമായിരുന്നു. തീ നിയന്ത്രിക്കുവാന്‍ അഗ്നിശമനസേന എത്തിയെങ്കിലും സ്ഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് റബ്ബറിന്റെ ഉണങ്ങിയ ചരിവുകള്‍ തൂത്ത് വൃത്തിയാക്കി തീ സമീപത്തേക്ക് പടരുന്നത് തടയുകയായിരുന്നു. പ്രദേശവാസികള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതുകൊണ്ട് സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതെ നാട്ടുകാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞു.

Related Articles

Back to top button