രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരായ ഭീഷണി.. മൂന്ന് പേർ അറസ്റ്റിൽ…

മാവേലിക്കര: ബി.ജെ.പി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ വധഭീഷണി നടത്തിയ 3 പേർ പോലീസ് പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് പിടിയിലായത്. മാവേലിക്കര അഡീ. സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും. ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. നിലവിൽ ജഡ്ജിക്ക് എസ്.ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്.

Related Articles

Back to top button