രോഹിത് ശർമ്മയുടെ മുംബൈ കുപ്പായത്തിലെ അവസാന ഐപിഎല്‍ മത്സരം….

രോഹിത് ശർമ്മ ഇന്നലെ ലഖ്നൗവിനെതിരെ കളിച്ചത് മുംബൈ കുപ്പായത്തിലെ അവസാന ഐപിഎല്‍ മത്സരമാണോ എന്ന ചോദ്യം ഉയരുന്നതിനിടെ രോഹിത് അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിലുണ്ടാവില്ലെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ. അടുത്ത സീസണില്‍ രോഹിത് മുംബൈ ഇന്ത്യൻസ് വിടുമെന്ന് തനിക്കുറപ്പാണെന്ന് അനിൽ കുംബ്ലെ പറഞ്ഞു.

അടുത്ത സീസണ് മുമ്പ് രോഹിത് മുംബൈ വിടും. ഇത്തരം ചര്‍ച്ചകളൊക്കെ ലോകകപ്പിനുശേഷം നടക്കുന്നതാണ് നല്ലത്. അതെന്തായാലും 11 വർഷം മുംബൈയെ നയിച്ച രോഹിത് അടുത്ത സീസണിൽ ടീം വിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. മറ്റ് പല ടീമുകളും ക്യാപ്റ്റന്‍മാരെ തേടുന്നുമുണ്ട്. ഈ സീസണില്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായ പശ്ചാത്തലത്തില്‍ മുംബൈ ടീം മാനേജ്മെന്‍റ് അടുത്ത സീസണില്‍ ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യയെ മാറ്റാന്‍ തീരുമാനിച്ചാല്‍ ജസ്പ്രീത് ബുമ്രയ്ക്കും സൂര്യകുമാർ യാദവിനും സാധ്യതയുണ്ട്. ഇരുവരും മുമ്പ് ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ളവരുമാണ്. പക്ഷേ ബുമ്രയും സൂര്യയും രോഹിതിനൊപ്പം മുംബൈ ഇന്ത്യൻസ് വിടുമോ എന്നാണ് ഇനി അറിയേണ്ടതെന്നും കുംബ്ലെ പറഞ്ഞു.

Related Articles

Back to top button