രോഗിയുടെ പ്ലാസ്റ്റര്‍ ഇളകിമാറി.. നഴ്‌സിങ് അസിസ്റ്റൻ്റിന് മര്‍ദ്ദനം….

വെള്ളറട. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിയുടെ ചുമലിൽ ഇട്ട പ്ലാസ്റ്റര്‍ ഇളകി മാറയെന്നാരോപിച്ച് വെള്ളറട ആനപ്പാറ സർക്കാർ ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിംഗ് അസിസ്റ്റൻ്റിനെ മര്‍ദ്ദിച്ചു. നഴ്‌സിങ് അസിസ്റ്റന്റ് സനല്‍ (42) ന് ആണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ് ചികിത്സ തേടിയ പനച്ചമൂട് കരിമരം കോളനിയിലെ നിഷാദ് (20) ആണ് ചികിത്സ കഴിഞ്ഞ് വീട്ടിൽ പോയ ശേഷം മടങ്ങിയെത്തി നഴ്‌സിങ് അസിസ്റ്റന്റ്‌നെ മര്‍ദ്ദിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നിഷാദ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ചുമലിന് തകരാറു കണ്ടെത്തിയ ഡോക്ടര്‍ പ്ലാസ്റ്റര്‍ ഇടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നിഷാദ് വീട്ടിലെത്തിയപ്പോള്‍ പ്ലാസ്റ്ററിന്റെ ഒരു വശം ഇളകി മാറി എന്ന് ആരോപിച്ചായിരുന്നു മടങ്ങിയെത്തി നഴ്‌സിങ് അസിസ്റ്റന്റ് സനലിന് ക്രൂരമായി മർദ്ദിച്ചത്. പോലീസില്‍ പരാതിപെട്ടതിനെ തുടര്‍ന്ന് വെള്ളറട പോലീസ് ആശുപത്രിയില്‍ എത്തി ചികിത്സയില്‍ കഴിയുന്ന സനലിൻ്റെ മൊഴിയെടുത്തു . നിഷാദ് കരിമരം കോളനിയിലെ വിവിധ കേസുകളിൽ പ്രതിയാണ്. കാരമൂട്ടില്‍ നാളുകള്‍ക്ക് മുമ്പ് വാള്‍വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും പ്രതിയാണ്. പ്രാദേശിക ജനപ്രതിനിധികൾ ആശുപത്രിയിലെത്തി ജീവനക്കാര്‍ക്ക് സുരക്ഷക്ക് വേണ്ടുന്ന ക്രമീകണങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button