രോഗിയായ സ്ത്രീയെ വഴിയില്‍ ഇറക്കിവിട്ടു..ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്തു…

ഓട്ടോറിക്ഷയില്‍ നിന്ന് രോഗിയായ വയോധികയെ പാതി വഴിയില്‍ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. മലപ്പുറം പെരിന്തല്‍മണ്ണിയിലാണ് സംഭവം.സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടു.ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് ആറു മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍റ് ചെയ്തു.. ഡ്രൈവര്‍ പെരിന്തല‍മണ്ണ കക്കൂത്ത് സ്വദേശി രമേശനെതിരെയാണ് നടപടി.

ഇതിനുപുറമെ അഞ്ചു ദിവസം എടപ്പാളിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ക്ലാസില്‍ പങ്കെടുക്കണം. മൂവായിരം രൂപ പിഴ അടയ്കാനും നോട്ടീസ് നല്‍കി. അങ്ങാടിപ്പുറം സ്വദേശി ശാന്തയെ ആണ് ഓട്ടോയിൽ നിന്ന് ഇറക്കിവിട്ടത്. ഇക്കഴിഞ്ഞ തിങ്കാഴ്ച നടന്ന സംഭവത്തില്‍ ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷിച്ച് ഇന്നാണ് എംവിഡി ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്

Related Articles

Back to top button