രാഹുൽ ഗാന്ധി സ്ഥിരമായി ധരിക്കുന്നത് വെള്ള ടീഷർട്ട്..കാരണം ഇതാണ്…

അടുത്ത കാലത്തായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി സ്ഥിരമായി വെള്ള ടീഷർട്ട് ധരിച്ചാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്.ഇപ്പോൾ ഇതാ താൻ എന്തുകൊണ്ടാണ് വെള്ള ടീ-ഷർട്ട് മാത്രം ധരിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കർണാടകയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുൽ ഈ ചോദ്യം നേരിട്ടത്. എന്നാൽ വളരെ ലളിതമായി ചിരിച്ചു കൊണ്ട് രാഹുൽ ചോദ്യത്തിനുള്ള മറുപടി നൽകി .

” സുതാര്യവും ലളിതവുമാണ് ഈ വേഷം. പിന്നെ വസ്‌ത്രങ്ങളുടെ കാര്യത്തിൽ താൻ അത്ര ശ്രദ്ധിക്കാറില്ല. സിംപിളായ വസ്ത്രമാണ് ഞാനിപ്പോൾ ഇഷ്ടപ്പെടുന്നതും തിരഞ്ഞെടുക്കുന്നതും”എന്നായിരുന്നു രാഹുലിന്റെ മറുപടി .

Related Articles

Back to top button