രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ആനി രാജ…
റായ് ബറേലിയിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തോട് പ്രതികരിച്ച് സിപിഐ നേതാവ് ആനി രാജ.വയനാട്ടിലെ വോട്ടർമാരെ വഞ്ചിക്കുകയാണ് രാഹുൽ ചെയ്തതെന്ന് ആനി രാജ കുറ്റപ്പെടുത്തി.രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുന്നെങ്കിൽ അത് ജനങ്ങളോട് പറയണമായിരുന്നുന്നെന്നും രാഹുൽ ഗാന്ധിയും യുഡിഎഫും മൗനം പാലിച്ചത് വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയെന്നുമാണ് ആനി രാജ പറഞ്ഞത് .
രാഹുല്‍ ഗാന്ധി എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും വൈകാരികബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമതും വയനാട്ടില്‍ മത്സരിച്ചത്. സന്ദര്‍ഭത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോണ്‍ഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു.അതേസമയം ഇരുമണ്ഡലങ്ങളിലും രാഹുൽ ജയിക്കുന്ന സാഹചര്യമുണ്ടായാൽ ഏത് മണ്ഡലം നിലനിർത്തുമെന്നു വ്യക്തമാക്കാൻ കെ സി വേണുഗോപാലും തയ്യാറായില്ല.