രാഹുൽ ഗാന്ധിയുടെ വരവോടെ കോൺഗ്രസിൻ്റെ നിലവാരം ഇടിഞ്ഞു..അമിത് ഷാ..
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിന് രാജ്യം ഒരുങ്ങവെ കോൺഗ്രസിനേയും രാഹുലിനേയും കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ വരവോടെ കോൺഗ്രസിൻ്റെ പെരുമാറ്റരീതിയിൽ മാറ്റം വന്നെന്നും രാഷ്ട്രയത്തിൻ്റെ നിലവാരം ഇടിഞ്ഞെന്നും അമിത് ഷാ പറഞ്ഞു. സർക്കാർ രൂപീകരണത്തിന് ആവശ്യമായ സീറ്റുകൾ ആദ്യ അഞ്ചുഘട്ടങ്ങളിൽ നിന്നുതന്നെ ബിജെപി നേടിക്കഴിഞ്ഞുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.പാർലമെന്റിൽ പ്രതിപക്ഷവും ഭരണപക്ഷവും എന്തുകൊണ്ടാണ് ഇത്ര വിദ്വേഷത്തോടെ പെരുമാറുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘എൻ്റെ അഭിപ്രായത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടി പ്രവേശനത്തിന് ശേഷമാണ് കോൺഗ്രസിൻ്റെ പെരുമാറ്റത്തിൽ മാറ്റംവന്നത്. ഇതിന് ശേഷം രാഷ്ട്രീയത്തിൻ്റെ നിലവാരം ഇടിഞ്ഞു’ അമിത് ഷാ പറഞ്ഞു.കഴിഞ്ഞ 20 വർഷമായുള്ള പാർലമെന്റ് ബഹിഷ്‌കരണത്തിൻ്റെ കാരണങ്ങൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും.