രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം..12 ലെ നിയമസഭാ മാർച്ചും സംസ്ഥാന ഏകോപന സമിതിയും മാറ്റിവെച്ചു…
എൽഡിഎഫ് സർക്കാരിന്റെ ബാർകോഴ അഴിമതിക്കെതിരെ ജൂൺ 12ന് യുഡിഎഫിന്റെ നേതൃത്വത്തിൽ നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയും മാറ്റിവെച്ചതായി യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു.രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തോട് അനുബന്ധിച്ച് നേതാക്കൾക്ക് പങ്കെടുക്കേണ്ടതുള്ളതിനാലാണ് മാറ്റിവച്ചത്.