രാഹുൽ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ് ഇന്നും പരിഗണിക്കും….

പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊലക്കേസിൽ പ്രതിയാണെന്ന പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസാണ് പരിഗണിക്കുന്നത്. കഴിഞ്ഞ മാസം കേസ് പരി​ഗണിച്ചപ്പോൾ രാഹുൽ ​ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു രാഹുലിന്റെ വാദം. ഇന്ന് പരാതിക്കാരുടെ വാദമാകും കോടതി കേൾക്കുക. 2018ല്‍ ചായ്ബാസയില്‍ നടത്തിയ പ്രസംഗത്തില്‍ അമിത്ഷാ കൊലയാളിയാണെന്ന പരാമര്‍ശം രാഹുല്‍ ഉന്നയിച്ചതിനെതിരെ ജാർഖണ്ട് അടക്കം പലഭാഗങ്ങളിൽ കേസ് നടക്കുന്നുണ്ട്.

Related Articles

Back to top button