രാഹുല്‍ ഒഴിയുന്ന ലോക്‌സഭാ സീറ്റിൽ പ്രിയങ്ക മത്സരിക്കും..വയനാടോ റായ്ബറേലിയോ എന്നതിൽ തീരുമാനം….
രാഹുൽ ഗാന്ധി ഒഴിയുന്ന പാര്‍ലമെന്‍റ് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാകും. വയനാടാണോ റായ്ബറേലിയാണോ ഒഴിയുന്നതെന്നതില്‍ രാഹുൽ ഗാന്ധി നാളെ തീരുമാനം അറിയിക്കും.പാർട്ടിയിലെ പൊതുവികാരം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തിയേക്കും എന്നാണ് സൂചന.അങ്ങനെയെങ്കിൽ വയനാട്ടിൽ പ്രിയങ്ക മത്സരിക്കുമെന്നാണ് റിപ്പോർട്ട്.അതേസമയം പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് സോണിയ ഗാന്ധി പൂർണ്ണ സമ്മതം നൽകിയിട്ടില്ല.