രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ.. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിക്കും …
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും. ചൊവ്വാഴ്ച ഇരുവരും വരാനിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് സന്ദര്‍ശനം ബുധനാഴ്ചത്തേക്ക് മാറ്റിയത്.
ദുരന്തം ഉണ്ടായതിനെ തുടര്‍ന്ന് വിഷയം ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം വർദ്ധിപ്പിക്കണമെന്നും പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ ഇടപെടല്‍ വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.



