രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ആരോപണത്തെക്കുറിച്ച് നരേന്ദ്ര മോദി


‘250 കോടി രൂപ മോഷ്ടിച്ച മുഖ്യമന്ത്രിയെ വേണോ അതോ 250 ജോഡി വസ്ത്രമുള്ള മുഖ്യമന്ത്രിയെ വേണോ എന്ന് ഞാൻ ജനങ്ങളോട് ചോദിച്ചു. 250 ജോഡി വസ്ത്രമുള്ള മുഖ്യമന്ത്രിയാണ് നല്ലതെന്ന് ഗുജറാത്തിലെ ജനങ്ങൾ ഒരേ സ്വരത്തിൽ പ്രതികരിച്ചു’ മോദി പറഞ്ഞു.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങൾ സ്വന്തമാക്കിയെന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് നേതാവും മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായ അമർസിൻ ചൗധരിയാണ് ഈ ആരോപണം ഉന്നയിച്ചതെന്നും ഒരു പൊതുയോഗത്തിൽ അദ്ദേഹം അതിനെ എതിർത്തതായും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു.

പിന്നീട് പ്രതിപക്ഷം ഒരിക്കലും ആരോപണങ്ങൾ ഉന്നയിക്കാൻ ധൈര്യം കാണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന സംഭവം അനുസ്മരിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രതികരണം. ഒരു പൊതുയോഗത്തിൽ ചൗധരിയുടെ ആരോപണങ്ങൾ താൻ അംഗീകരിച്ചെന്നും എന്നാൽ മുൻ മുഖ്യമന്ത്രിക്ക് കണക്കുകൾ തെറ്റിപ്പോയെന്നും മോദി പറഞ്ഞു.’അന്ന് ഞാൻ ഒരു പൊതുയോഗം നടത്തിയിരുന്നു, അവിടെ ഞാൻ ഈ ആരോപണം സമ്മതിച്ചു. പക്ഷേ, ഒന്നുകിൽ 250 ൽ പൂജ്യം ഇല്ല, അല്ലെങ്കിൽ നമ്പർ രണ്ട് തെറ്റാണ്, എന്നിട്ട് ഞാൻ ആരോപണം ശരിവെക്കാമെന്ന് പറഞ്ഞു’ മോദി വ്യക്തമാക്കി. എന്നാൽ മോദി പ്രധാനമന്ത്രി ആയ ശേഷവും അദ്ദേഹത്തിന്റെ വസ്ത്രത്തെ ചൊല്ലി നിരവധി ആരോപണങ്ങളയുർന്നിരുന്നു. പ്രതിമാസം 1.6 ലക്ഷം രൂപ ശമ്പളം വാങ്ങുമ്പോൾ വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ രംഗത്തെത്തിയിരുന്നു.

Related Articles

Back to top button