രാവിലെ കട തുറന്നപ്പോള്‍ 13,000 രൂപ കാണാനില്ല.. സിസിടിവി പരിശോധിച്ചപ്പോൾ ഞെട്ടി…

പലചരക്ക് കടയില്‍ മോഷണം. കടയിൽ സൂക്ഷിച്ചിരുന്ന 13,000 രൂപയാണ് മോഷണം പോയത്. എല്ലാ ദിവസത്തെയും പോലെ കടയുടമ രാത്രിയിൽ കടയടച്ചു പോയി. പിറ്റേന്ന് രാവിലെ 9 മണിയോടെ കട തുറന്നപ്പോഴാണ് കളക്ഷനില്‍ കുറവുണ്ടെന്ന് അറിയുന്നത്. ‘ഒരു ജോലിക്കാരന്‍ മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. അവനെ എനിക്ക് അവിശ്വസിക്കാന്‍ തോന്നിയില്ല. മാത്രമല്ല പണം സൂക്ഷിക്കുന്ന ഡ്രോയറിന്റെ ചാവി എന്റെ കൈവശം തന്നെയുണ്ടായിരുന്നു എന്നും കടയുടമ പറഞ്ഞു.

പൊലീസില്‍ പരാതിപ്പെടുന്നതിന് മുന്‍പ് സിസിടിവി പരിശോധിച്ചു. നാല് സിസിടിവി ക്യമറകളും പരിശോധിച്ചപ്പോള്‍ ആദ്യം പ്രത്യേകിച്ച് ഒന്നും കണ്ടില്ല. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് കള്ളനെ മനസിലായത്. അത് ഒരു എലിയായിരുന്നു. എലി നോട്ടുകള്‍ കടിച്ചെടുത്ത് ഒരു കുഴിയില്‍ പോകുന്നതാണ് സിസിടിവിയില്‍ കാണുന്നത്. അല്‍പ്പസമയത്തിനകം വീണ്ടും പുറത്തുവരികയും വീണ്ടും നോട്ടെടുക്കുകയും ചെയ്തു. 12,700 രൂപയാണ് എലിയുടെ മാളത്തില്‍ നിന്ന് തിരികെ കിട്ടിയതെന്ന് കടയുടമ പറഞ്ഞു. എന്നാല്‍ 300 രൂപ ഇപ്പോഴും കാണാനില്ലെന്നും അയാൾ പറഞ്ഞു.

കൊല്‍ക്കത്തിയിലെ മിഡ്‌നാപൂരിലാണ് സംഭവം. കടയില്‍ പണം സൂക്ഷിച്ചിരുന്ന ഡ്രോയറിലെ വിടവിലൂടെയായിരുന്നു എലി വിദഗ്ധമായി പണം ‘മോഷ്ടിച്ചത്’. മോഷ്ടിച്ച പണം രഹസ്യമായി ഒരിടത്ത് ഒളിപ്പിക്കുകയും ചെയ്തു. മിഡ്‌നാപൂരിലെ അമല്‍ കുമാര്‍ മൈത്തി എന്ന പലചരക്ക് വ്യാപാരിയുടെ കടയിലാണ് എലിയുടെ മോഷണം ഉണ്ടായത്.

Related Articles

Back to top button