രാമേശ്വരം കഫേ സ്ഫോടന കേസ്…പ്രതികൾ ബിജെപി ഓഫീസും ലക്ഷ്യമിട്ടിരുന്നു…പ്രതികളിൽ രണ്ട് പേർ IS ബന്ധമുള്ളവർ…

രാമേശ്വരം കഫേ സ്ഫോടന കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. നാല് പ്രതികൾക്കെതിരെ ആണ് കുറ്റപത്രം നൽകിയത്. പ്രതികളിൽ രണ്ട് പേർ ഐ എസ് ബന്ധമുള്ളവരെന്ന് കുറ്റപത്രത്തിൽ‌ പറയുന്നു. ബെംഗളൂരുവിലെ ബിജെപി ഓഫീസും പ്രതികൾ ലക്ഷ്യമിട്ടിരുന്നതായി എൻ‌ഐഎ കുറ്റപത്രം.

മുസ്സവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മതീൻ അഹ്‌മദ് താഹ, മാസ് മുനീർ അഹ്‌മദ്, മുസ്സമിൽ ഷരീഫ് എന്നിവർക്കെതിരെയാണ് എൻഐഎ കുറ്റപത്രം. താഹയും ഷാസിബും വ്യാജ രേഖകൾ ചമച്ചിരുന്നതായും കണ്ടെത്തി. അയോധ്യ പ്രാൺ പ്രതിഷ്ഠ ദിനത്തിൽ സംസ്ഥാനത്തെ ബിജെപി ഓഫീസ്, മല്ലേശ്വരം, ബെംഗളൂരു എന്നിവിടങ്ങളിൽ ബോബ് ആക്രമണം നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് എൻഐഎ വ്യക്തമാക്കുന്നു.

Related Articles

Back to top button