രാമേശ്വരം കഫേ സ്‌ഫോടനം..മുഖ്യ സൂത്രധാരൻ പിടിയിൽ….
ബംഗളൂരു രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തില്‍ മുഖ്യപ്രതികളായ രണ്ടുപേരെ എന്‍ഐഎ അറസ്റ്റുചെയ്തു .പശ്ചിമബംഗാളിലെ കിഴക്കന്‍ മിഡ്ണാപൂര്‍ ജില്ലയിലെ കാന്തിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്.മുസാവീര്‍ ഹുസൈന്‍ ഷാഹേബ്, അബ്ദുള്‍ മത്തീന്‍ താഹ എന്നിവരാണ് പിടിയിലായിരിക്കുന്നത് .ഷാസേബ് കഫേയില്‍ സ്ഫോടകവസ്തു സ്ഥാപിച്ചപ്പോള്‍, ആക്രമണവും തുടര്‍ന്നുള്ള അവരുടെ തിരോധാനവും ആസൂത്രണം ചെയ്തതത് താഹയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രണ്ട് പേരെയും കൊല്‍ക്കത്തയിലെ ഒരു ഒളിത്താവളത്തില്‍ നിന്നാണ് കണ്ടെത്തിയത്. അവിടെ അവര്‍ വ്യാജ പേരുകളില്‍ താമസിക്കുകയായിരുന്നു .
മാര്‍ച്ച് ഒന്നിനാണ് ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ കഫേയിലുണ്ടായിരുന്ന കസ്റ്റമേഴ്‌സിനും ജീവനക്കാര്‍ക്കും അടക്കം പത്തുപേര്‍ക്ക് പരിക്കേറ്റിരുന്നു.കര്‍ണാടക, തമിഴ്‌നാട്, യുപി എന്നിവിടങ്ങില്‍ നടത്തിയ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും പിന്നാലെയാണ് പ്രതികളെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടിയത്.